ദൈവം ക്രൂരനാണോ?

എനിക്ക് ദൈവീകശക്തികള്‍  ഉണ്ടായിരുന്നെങ്ങിലെന്നു ഞാന്‍ ചിലപ്പോഴെങ്ങിലും 
ആശിച്ചിട്ടുണ്ട് !ഒരുപാടു പേരുടെ സങ്കടങ്ങള്‍ തീര്‍ക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്ങില്‍!വളരെ യൌവനത്തില്‍ തന്നെ വിധവകള്‍ ആകുന്ന ഭാര്യമാര്‍,അപ്പന്റെ വാത്സല്യം എല്കാതെ വളരുന്ന മക്കള്‍,ജീവിതത്തില്‍ ഒറ്റപെട്ടു പോകുന്നവര്‍,രോഗങ്ങള്‍ കൊണ്ട് കഷ്ടപെടുന്നവര്‍ അങ്ങനെ അങ്ങനെ !!!ഒരു ദുഖത്തിന് ഒരു സുഖമുണ്ടെന്നാണ് പഴമൊഴി.പക്ഷെ ഒരു തരത്തിലും സന്തോഷം ഇല്ലാതെ ജീവിക്കുന്ന ഒരുപാടു മുഖങ്ങള്‍ എന്റെ കണ്ണ്മുന്നിലൂടെ കടന്നു പോകുമ്പോള്‍ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു,എന്റെ സന്തോഷങ്ങളോട് എനിക്ക് വെറുപ്പ്‌ തോന്നുന്നു.അവരെ ഒരുപ്രാവശ്യമെങ്ങിലും സഹായിക്കാന്‍ കഴിഞ്ഞെങ്ങില്‍,അവരറിയാതെ!! ഒരു ദിവസത്തെക്കെങ്ങിലും!!ദൈവം പലപ്പോഴും ക്രൂരനെന്നു തോന്നിയിട്ടുണ്ട്.എന്തിനു ലോകത്തിനു മുന്നില്‍ പരിഹാസ്യരാകാന്‍വേണ്ടി ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ സൃഷ്ടിക്കുന്നു,അവരുടെ  മാതാപിതാകന്മാര്‍ക്ക് തീരാവേദനയായി.നിസ്വാര്ഥമായ സ്നേഹം ദൈവതിന്റെതാണ് എന്ന് പറയുന്നു.എങ്കില്‍ നമ്മള്‍ ദുഃഖത്തില്‍ മാത്രമേ ദൈവത്തെ വിളിക്കൂ എന്ന യുക്ത്തിയും പറഞ്ഞു ആശ്വസിപ്പിക്കുന്നവരോട്  ഒരു ചോദ്യം.” നമ്മള്‍ ദൈവത്തെ ഓര്‍ത്തു സ്തുതിച്ചിലെങ്ങില്‍, ദൈവത്തിനു എന്ത് സംഭവിക്കും”? അങ്ങനെയെങ്ങില്‍ നമ്മുടെ ആരാധനക്കും സ്തുതിക്കും വേണ്ടി ആണോ നമ്മള്‍ക്ക് ദുഖ:ങ്ങള്‍ തരുന്നത്.പലപ്പോഴും ഒരു കുടുംബത്തിന്റെ താങ്ങും തണലുമായ ഗൃഹനാഥനെ അല്ലെങ്ങില്‍ ജീവിതത്തില്‍ എല്ലാ പ്രതീക്ഷകളുമായ മകനെ,ഒരു പ്രഭാതത്തില്‍ നഷ്ടപെടെണ്ടി വരുന്നവരുടെ ദുഃഖം കാണുമ്പോള്‍ കരുതും ദൈവത്തെ  ഒന്ന് മുഖാമുഖം കാണുവാന്‍ സാധിചിരുന്നെങ്ങില്‍ എന്ന് പലപ്പോഴുംആഗ്രഹിക്കാറുണ്ട് .ഒരേയൊരു ചോദ്യം ചോദ്യം ചോദിയ്ക്കാന്‍ – ‘എന്തെ ഇങ്ങനെ ചെയ്തു”?അപ്പോള്‍ പിന്നെ ആ സ്നേഹത്തില്‍ എന്ത് നിസ്വാര്‍ഥതയാനുള്ളത്?തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്ന മറ്റൊരാള്‍ അമ്മയാണെന്ന് പറയപ്പെടുന്നു.അമ്മമാരും സ്വന്തം സന്തോഷതിനുവേണ്ടിയല്ലേ മക്കളെ സ്നേഹിക്കുന്നത്?നല്ല മക്കള്‍ – നന്നായി പെരുമാറുന്നവര്‍,നന്നായി പഠിക്കുന്നവര്‍,സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവര്‍ എല്ലാവരും അമ്മമാര്‍ക്ക് പ്രശംസ നല്‍കുന്നവരാണ്.അപ്പൊ അങ്ങനെ ഒരു പ്രശംസക്ക് വേണ്ടിയല്ലേ അമ്മമാര്‍ മക്കളെ സ്നേഹിക്കുന്നത് എന്ന് ഒരു സംശയം.വാര്‍ധക്യത്തില്‍ തങ്ങള്‍ക്കു തുണയാകുമെന്നു അവര്‍ പ്രതീക്ഷിക്കുന്നില്ലേ? അപ്പോള്‍ അങ്ങനെ ഒക്കെ പ്രതീക്ഷിച്ചുകൊണ്ട്, സ്വപ്നം കണ്ടുകൊണ്ടു മക്കളെ സ്നേഹിക്കുമ്പോള്‍ അമ്മമാരും സ്വാര്ഥമായ സ്നേഹത്തിനു ഉടമകള്‍ തന്നെയല്ലേ?എല്ലാം എന്റെ സംശയങ്ങള്‍ മാത്രം!കടലിലെ  അവസാനമില്ലാത്ത തിരകള്‍ പോലെ അവസാനമില്ലാത്ത  സംശയങ്ങള്‍!  
 
 

അടികുറിപ്പ്: ദൈവം ഉണ്ടോ എന്ന് എനിക്കറിയില്ല !!!!
 
 

The URI to TrackBack this entry is: http://pranji.wordpress.com/2011/07/13/%e0%b4%a6%e0%b5%88%e0%b4%b5%e0%b4%82-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82%e0%b4%b0%e0%b4%a8%e0%b4%be%e0%b4%a3%e0%b5%8b/trackback/

RSS feed for comments on this post.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Follow

Get every new post delivered to your Inbox.